കറാച്ചി: പാക്കിസ്ഥാൻ പേസർ വഹാബ് റിയാസിന്റെ പുതിയ സ്റ്റൈലാണ് ട്രോളന്മാർക്ക് ചാകരയായത്. ഇടങ്കയ്യൻ പേസർ ഓസീസ് ബൗളർ മിച്ചൽ ജോണ്‍സന്റെ പാതപിന്തുടർന്ന് മീശയുടെ നീളം താടിവരെ എത്തിച്ചു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഒൗദ്യോഗിക ട്വറ്ററിൽ വഹാബിന്റെ ചിത്രം പോസ്റ്റ് ചെയ്തു. സ്വയം പ്രചോദനമാകാനാണ് താൻ പുതിയ ലുക്കിൽ ഇറങ്ങുന്നതെന്ന് വഹാബ് പറഞ്ഞതായും പിഎസ്എൽ കുറിച്ചു.
എന്നാൽ, പുതിയ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട വഹാബിനെ ട്രോളർമാർ വെറുതേവിട്ടില്ല. പാവപ്പെട്ടവരുടെ മിച്ചൽ ജോണ്സണ് എന്നാണ് ചിലർ വഹാബിനെ വിശേഷിപ്പിച്ചത്. ഓണ്‍ലൈനിൽ മിച്ചൽ ജോണ്‍സനെ ഓർഡർ ചെയ്തപ്പോൾ വഹാബ് റിയാസിനെ ലഭിച്ചെന്നതരത്തിലായി പരിഹാസം.
വഹാബ് റിയാസും മീശയും ട്രോളും...
12:54 AM Feb 24, 2018 | Deepika.com