ഐസോൾ: നിലവിലെ ഐലീഗ് ഫുട്ബോൾ ചാന്പ്യന്മാരായ ഐസോൾ എഫ്സിക്ക് ഇന്ത്യൻ ആരോസിനെതിരേ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഐസോൾ വിജയിച്ചത്. സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ഐസോളിനായി ആന്ദ്രേ ലോണെസ്കും ഏഴാം മിനിറ്റിൽ ഗോൾ നേടി. ലാൽഖ്വപുമാവിയയുടെ ഇരട്ട ഗോളുകൾകൂടി ആയതോടെ ആതിഥേയരുടെ ജയം ആധികാരികമായി. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാൻ ഐസോളിനു സാധിച്ചിരുന്നില്ല.
17 മത്സരങ്ങളിൽനിന്ന് 31 പോയിന്റുള്ള നെറോക എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്. 29 പോയിന്റുമായി മിനർവ പഞ്ചാബ് രണ്ടാം സ്ഥാനത്തുണ്ട്.
ഐ ലീഗ്: ഐസോളിനു ജയം
12:54 AM Feb 24, 2018 | Deepika.com