ഇന്ത്യയെ റാണി നയിക്കും
12:54 AM Feb 24, 2018 | Deepika.com
ന്യൂഡൽഹി: ദക്ഷിണ കൊറിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ റാണി രാംപാൽ നയിക്കും. മാർച്ച് മൂന്നിനാണ് പരന്പര ആരംഭിക്കുക. വിശ്രമം അനുവദിച്ചതിനാൽ ഗോൾ കീപ്പർ സവിത ടീമിലില്ല. ഡിഫൻഡർ സുനിത ലക്രയാണ് വൈസ് ക്യാപ്റ്റൻ. ഏഷ്യ കപ്പ് നേടിയശേഷം ഇന്ത്യയുടെ ആദ്യ പരന്പരയാണിത്. അഞ്ച് മത്സരങ്ങളാണ് പരന്പരയിൽ ഉള്ളത്.