തിരുവനന്തപുരം: മാർ ഈവാനിയോസ് ട്രോഫി ഇന്റർ കോളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ ആതിഥേയരായ മാർ ഈവാനിയോസും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും ജേതാക്കളായി. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ 82-80 എന്ന സ്കോറിന് ചങ്ങനാശേരി എസ്ബി കോളജിനെ പരാജയപ്പെടുത്തിയാണ് മാർ ഈവാനിയോസ് പുരുഷവിഭാഗം കിരീടത്തിൽ മുത്തമിട്ടത്. ജേതാക്കൾക്കുവേണ്ടി 27 പോയിന്റു നേടിയ ഹരികൃഷ്ണൻ ടോപ് സ്കോററായപ്പോൾ എസ്ബിക്കുവേണ്ടി സോഹുൽ കെ. ലാൽ 30 പോയിന്റ് നേടി.
വനിതാ വിഭാഗത്തിൽ എസ്ഇഎസ് ശ്രീകണ്ഠാപുരത്തിനെ 33-24 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ചങ്ങനാശേരി അസംപ്ഷൻ ജേതാക്കളായത്. അസംപ്ഷനുവേണ്ടി കവിതാ ജോസ് 14 പോയിന്റോടെ ടോപ് സ്കോററായി. വിജയികൾക്കുള്ള ട്രോഫികൾ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് വിതരണം ചെയ്തു.
മാർ ഈവാനിയോസും അസംപ്ഷനും ജേതാക്കൾ
12:54 AM Feb 24, 2018 | Deepika.com