ന്യൂഡൽഹി: ഒരിക്കൽ അടുപ്പമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയിലെ നേതാക്കളെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ പിന്തുടരുന്നു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, കപിൽ സിബൽ, അഹമ്മദ് പട്ടേൽ, അശോക് ഗെലോട്ട്, അജയ് മാക്കൻ, സച്ചിൻ പൈലറ്റ് എന്നിവരെയാണ് ഈ മാസം ബച്ചൻ ഫോളോ ചെയ്യാൻ തുടങ്ങിയത്. ഇതു ബിജെപി നേതാക്കളുടെ ചങ്കിടിപ്പു കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞദിവസം മനീഷ് തിവാരി, ഷക്കീൽ അഹമ്മദ്, സഞ്ജയ് നിരുപം, രൺദീപ് സുർജേവാല, പ്രിയങ്ക ചതുർവേദി, സഞ്ജയ് ഝാ എന്നിവരെ ബച്ചൻ ട്വിറ്ററിൽ പിന്തുടരാൻ തുടങ്ങിയതോടെയാണു കോൺഗ്രസ്-ബച്ചൻ പ്രിയം പരസ്യമായത്. ഒരിക്കൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ തോഴനായിരുന്നു ബച്ചൻ, ഗുജറാത്തിന്റെ അംബാസഡറായതോടെ തന്റെ രാഷ്ട്രീയനിലപാട് ബച്ചൻ തുറന്നുപറഞ്ഞിരുന്നു. ബച്ചനെ 33 കോടി ആളുകൾ ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. ബച്ചൻ 1689 പേരെ മാത്രമാണു പിന്തുടരുന്നത്.
കോൺഗ്രസ് നേതാക്കളെക്കൂടാതെ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്, ലാലുവിന്റെ മകൾ മിസ ഭാരതി, ജെഡി-യു നേതാവ് നിതീഷ് കുമാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെയും ആംആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, ഗോപാൽ റായ്, സഞ്ജയ് സിംഗ്, കുമാർ വിശ്വാസ്, ആഷിഷ് ഖേതൻ എന്നിവരെയും ബച്ചൻ കഴിഞ്ഞനാളിലാണു പിന്തുടരാൻ തുടങ്ങിയത്. ഇതിനിടെ, ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, സുരേഷ് പ്രഭു എന്നിവരെ ബച്ചൻ ഫോളോ ചെയ്തു. ട്വിറ്ററിൽ പിന്തുടർന്നതിനു കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബച്ചനെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.