ചെന്നൈ: രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം ആദ്യം അറിയിച്ചത് രജനീകാന്തിനെയാണെന്നു കമൽഹാസൻ. രജനിയുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയിലാണ് അറിയിച്ചത്. രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിലകൊള്ളേണ്ടിവന്നാലും പരസ്പരമുള്ള ബഹുമാനവും അന്തസും കാത്തുസൂക്ഷിക്കുമെന്ന് ഇരുവരും സമ്മതിച്ചു.
ആനന്ദവികടൻ മാസികയിൽ എഴുതിയ ലേഖനത്തിലാണ് കമൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മക്കൾ നീതി മയ്യം(ജനനീതി കേന്ദ്രം) എന്ന തന്റെ രാഷ്ട്രീയപാർട്ടി കമൽ ബുധനാഴ്ച മധുരയിൽ പ്രഖ്യാപിച്ചിരുന്നു. രജനിയും രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുകയാണ്.