ന്യൂഡൽഹി: നിയമനം റദ്ദാക്കിയതിനെതിരേ മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ നൽകിയ ഹർജി സുപ്രീം കോടതി മാർച്ച് അഞ്ചിനു പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ അംഗീകരിച്ചു.
ഹോളി ഉത്സവത്തിന്റെ ഭാഗമായി അടുത്ത ആഴ്ച കോടതി അവധിയായതിനാൽ മാർച്ച് അഞ്ചിലെ പട്ടികയിൽ ഉൾപ്പെടുത്താൻ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. വൈസ് ചാൻസലറുടെ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിലും മറ്റ് നടപടികളിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയത്.