ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയെത്തുടർന്നു ബാഗ്ദാദിലെ അൽമൻസൂറിലെ എംബസി സമുച്ചയത്തിന്റെ സുരക്ഷയ്ക്ക് സായുധ കമാൻഡോ സംഘത്തെ അയയ്ക്കാൻ ധാരണയായി. സിആർപിഎഫിനെയാണ് അനുയോജ്യരായി കണ്ടിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഭീകരവാദികളുടെ ഭീഷണിയിൽനിന്നു സംരക്ഷണം നല്കുകയെന്ന ഉത്തരവാദിത്വമാണ് കമാൻഡോകൾക്കുള്ളത്.