മയാമി: തോക്കു നിരോധനം ആവശ്യപ്പെടുന്ന പ്രമേയം ഫ്ളോറിഡയിലെ ജനപ്രതിനിധികൾ നിരാകരിച്ചു. 17 പേർ കൊല്ലപ്പെട്ട ഫ്ളോറിഡ സ്കൂളിലെ വിദ്യാർഥികൾ സഭയുടെ ഗാലറിയിൽ നോക്കി നിൽക്കവേയാണ് പ്രമേയം വോട്ടിനിട്ടു തള്ളിയത്. പ്രമേയം അവതരിപ്പിച്ച ചൊവ്വാഴ്ച രാവിലെതന്നെ വിദ്യാർഥികൾ സ ഭാ പരിസരത്തെത്തിയിരുന്നു.
സ്കൂളിൽ കൊല്ലപ്പെട്ട 17 പേർക്കായുള്ള പ്രാർഥനയോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. സെമി ഓട്ടോമാറ്റിക് തോക്കുകൾ സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മയാമിയിലെ ഡെമോക്രാറ്റ് പ്രതിനിധി കിയോണി മക്ഗീ അവതരിപ്പിച്ചു. 36നെതിരേ 71 വോട്ടുകൾക്കു പരാജയപ്പെട്ടു.
തോക്ക് അവകാശങ്ങളെ പിന്താങ്ങുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സഭയിൽ ഭൂരിപക്ഷം. വിദ്യാർഥികൾ ഗാലറിയിൽ നോക്കിനിൽക്കേയാണ് പ്രമേയം വോട്ടിനിട്ടു പരാജയപ്പെടുത്തിയത്. കുട്ടികൾ അമർഷവും സങ്കടവും പ്രകടിപ്പിച്ചു.