വാഷിംഗ്ടൺ ഡിസി: ദക്ഷിണകൊറിയയിൽ ഞായറാഴ്ച നടക്കുന്ന വിന്റർ ഒളിന്പിക്സ് സമാപനത്തിൽ പങ്കെടുക്കുന്ന ഉന്നതതല യുഎസ് പ്രതിനിധി സംഘത്തിനു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാങ്ക ട്രംപ് നേതൃത്വം നൽകുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കേന്ദ്രക്കമ്മിറ്റി വൈസ് ചെയർമാൻ ജനറൽ കിം യോംഗ് ചോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഉത്തരകൊറിയയെ പ്രതിനിധീകരിച്ചു സമാപനച്ചടങ്ങിനെത്തുന്നത്. ദക്ഷിണകൊറിയയുടെ കപ്പൽ 2010ൽ ടോർപ്പിഡോ പ്രയോഗിച്ചു മുക്കാൻ ഉത്തരവിട്ടത് ജനറൽ യോംഗ് ചോളാണെന്നു കരുതപ്പെടുന്നു. 46 നാവികർ കൊല്ലപ്പെട്ടു. സിയൂൾ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളയാളാണു ജനറൽ യോംഗ് ചോൾ.
സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന യുഎസ്, ഉത്തരകൊറിയൻ സംഘാംഗങ്ങൾ തമ്മിൽ കൂടിക്കാഴ്ചയുണ്ടാവുമോ എന്നു വ്യക്തമല്ല. ഉദ്ഘാടനച്ചടങ്ങിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോജോംഗിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അവസാനനിമിഷം ഉത്തരകൊറിയ കൂടിക്കാഴ്ചയിൽനിന്നു പിന്മാറുകയായിരുന്നുവെന്നു യുഎസ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.