പോഡ്ഗോർസ്യ: മൊണ്ടെനിഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോർസ്യയിലെ യുഎസ് എംബസിക്കു നേരേ ബുധനാഴ്ച രാത്രി ഗ്രനേഡ് ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. കാര്യമായ നാശനഷ്ടമില്ല.
സ്റ്റാഫിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എംബസി അധികൃതർ വ്യക്തമാക്കി. മുൻ പട്ടാളക്കാരനായ അക്രമി പിന്നീട് സ്വയം സ്ഫോടനം നടത്തി മരിച്ചു. യുഎസ് പൗരന്മാർ കരുതലോടെയിരിക്കണമെന്ന് എംബസി പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ നിർദേശിച്ചു. പോഡ്ഗോർസ്യയിൽ താമസക്കാരനായ സെർബിയൻ സ്വദേശിയായ 48കാരനാണ് അക്രമിയെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.