ലണ്ടൻ: ഹാരി രാജകുമാരനും പ്രതിശ്രുതവധു മെഗൻ മാർക്കിളിനും കഴിഞ്ഞദിവസം തപാലിൽ ലഭിച്ച കത്തിൽ കണ്ട വെളുത്തപൊടിയെക്കുറിച്ച് സ്കോട്ലൻഡ് യാർഡ് അന്വേഷണം തുടങ്ങി. ആന്ത്രാക്സ് അണുക്കൾ അടങ്ങിയ പൊടിയാണെന്നു സംശയിച്ചെങ്കിലും അപകടകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രിൻസ് ഹാരി താമസിക്കുന്ന സെന്റ് ജെയിംസ് കൊട്ടാരത്തിലെ വിലാസത്തിൽ ഈ മാസം 12നാണു കത്തു കിട്ടിയത്.