ലണ്ടൻ: ബ്രിട്ടൻ സന്ദർശിച്ച സിക്കുകാരനു നേർക്ക് വംശീയാക്രമണം. എക്കോസിക്ക് എന്ന പരിസ്ഥിതി സംഘടനയുടെ പ്രതിനിധിയായ രവീന്ദർ പാൽ സിംഗ് ബുധനാഴ്ച പാർലമെന്റ് മന്ദിരത്തിൽ പ്രവേശിക്കാൻ നിൽക്കവേ ഒരു അക്രമി വന്ന് ഇംഗ്ലീഷ് അല്ലാത്ത ഏതോ ഭാഷയിൽ ആക്രോശിക്കുകയും തലപ്പാവ് പറിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. മുസ്ലിം, ഗോ ബാക് എന്നീ വാക്കുകൾ മാത്രമാണ് രവീന്ദറിനു മനസിലായത്.