ന്യൂയോർക്ക്: ബുധനാഴ്ച അന്തരിച്ച ആഗോള പ്രശസ്ത സുവിശേഷപ്രസംഗകൻ ബില്ലി ഗ്രഹാമിന്റെ സംസ്കാരം മാർച്ച് രണ്ടിനു നടക്കുമെന്ന് കുടുംബം അറിയിച്ചു. നോർത്ത് കരോളൈനയിലെ ഷാർലെറ്റിലുള്ള ദ ബില്ലി ഗ്രഹാം ലൈബ്രറിക്കു സമീപം തുണികൊണ്ടു നിർമിച്ച കൂടാരത്തിലായിരിക്കും അന്ത്യകർമങ്ങൾ. അദ്ദേഹത്തിന്റെ പുത്രൻ ഫ്രാങ്ക്ളിൻ ഗ്രഹാം ചരമ പ്രസംഗം നടത്തും. ലൈബ്രറി ഗ്രൗണ്ടിലെ പ്രെയർ ഗാർഡനിൽ ഭാര്യ റൂത്തിന്റെ കബറിടത്തിനു സമീപമാണ് ബില്ലി ഗ്രഹാമിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയിട്ടുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് സീനിയർ, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ അന്ത്യകർമങ്ങളിൽ പങ്കെടുക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് സീനിയർ, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ അന്ത്യകർമങ്ങളിൽ പങ്കെടുക്കും.