മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ആക്രമണ ബാറ്റിംഗ് താരം ഹർമൻപ്രീത് കൗറിനെ പഞ്ചാബ് പോലീസ് സ്വന്തമാക്കി. ഡിഎസ്പി ആയി അടുത്ത മാസം കൗർ പോലീസിൽ ചേരും. ഇന്ത്യൻ റെയിൽവേസിലായിരുന്നു കൗർ. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ സംഘത്തിനൊപ്പമാണ് താരം. ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 നായികയാണ് ഹർമൻപ്രീത്.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ 171 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് സൂപ്പർ താരമായിരുന്നു. പഞ്ചാബ് പോലീസിൽ ചേരുന്ന വിവരം ട്വിറ്ററിലൂടെ ഹർമൻപ്രീതാണ് പുറത്തുവിട്ടത്.
ഹർമൻപ്രീത് ഇനി ഡിഎസ്പി
01:03 AM Feb 23, 2018 | Deepika.com