ന്യൂഡൽഹി: പൂഞ്ച് സെക്ടറിൽ നിയന്ത്രണരേഖയ്ക്കു 300 മീറ്ററിനുള്ളിൽ പാക് ഹെലികോപ്റ്റർ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ലംഘിച്ച് ബുധനാഴ്ച രാവിലെ 9.45 നും 10 നും ഇടയിലാണ് പാക് അധിനിവേശ കാഷ്മീർ പ്രദേശത്ത് ഹെലികോപ്റ്റർ എത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കരാർ പ്രകാരം നിയന്ത്രണ രേഖയിൽ പത്തു കിലോമീറ്റർ പരിധിയിൽ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ അപ്പോൾതന്നെ തിരിച്ചുപോയെന്നും വെടിവയ്പോ മറ്റഉണ്ടായില്ലെന്നും അധികൃതർ പറഞ്ഞു.
പാക്കിസ്ഥാൻ വ്യോമപരിധി ലംഘിച്ചിട്ടില്ല. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള കാരാറിന്റെ ലംഘനമാണിത്. ഇക്കാര്യം പാക്കിസ്ഥാന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ വ്യോമപരിധി ലംഘിച്ചിട്ടില്ല. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള കാരാറിന്റെ ലംഘനമാണിത്. ഇക്കാര്യം പാക്കിസ്ഥാന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.