ന്യൂഡൽഹി: ആർഎംപി നേതാവ് കെ.കെ രമയുടെ നേതൃത്വത്തിൽ സിപിഎമ്മിന്റെ ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ആർഎംപി പ്രവർത്തകർക്കെതിരേ സിപിഎം നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടു സിപിഎം കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വിടണം എന്നാവശ്യപ്പെട്ടുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശുഹൈബ് വധവുമായി ബന്ധമുണ്ടെന്നും രമ ആരോപിച്ചു. ഒഞ്ചിയത്തു വലിയ തോതിലുള്ള ആക്രമണമാണ് വനിതകൾ അടക്കമുള്ളവർക്കെതിരേ നടക്കുന്നതെന്നും ഇക്കാര്യത്തിൽ സിപിഎം ദേശീയ നേതൃത്വം മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു.