സീതാപുർ: യുപിയിൽ ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ്(45) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം എംഎൽഎയുടെ അംഗരക്ഷകരായ രണ്ടു പേരും ട്രക്കിന്റെ ക്ലീനറും അപകടത്തിൽ മരിച്ചു. ബിജ്നോറിലെ നൂർപുർ മണ്ഡലത്തെയാണു ലോകേന്ദ്ര സിംഗ് പ്രതിനിധീകരിക്കുന്നത്.