ഭോപ്പാൽ (മധ്യപ്രദേശ്): അമിതവേഗത്തിൽ പാഞ്ഞ ഉരുക്കു കന്പി കയറ്റിയ ട്രക്ക് നിയന്ത്രണംവിട്ടു മൂന്നു വീടുകൾ ഇടിച്ചു തകർത്തു. രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ജബൽപൂരിലെ ബറേലയിൽ ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 16 ചക്രമുള്ള ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രക്ക് പൂർണമായി തകർന്നു. സംഭവത്തെത്തുടർന്ന് കോപാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയും പോലീസ് വാഹനത്തിനുനേർക്ക് കല്ലെറിയുകയും ചെയ്തു. ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.