ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ത്രിരാഷ്ട്ര ട്വന്റി-20 ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിനിടെ പരിക്ക്. മിഡ് വിക്കറ്റിൽ ഫീൽഡിംഗിനിടെ ഡൈവ് ചെയ്ത് പന്ത് പിടിക്കവെ തോളിനാണ് പരിക്കേറ്റത്. ലിനിന്റെ വലത് തോൾ തെന്നിമാറിയതായി ഓസീസ് മാനേജ്മെന്റ് അറിയിച്ചു. എല്ലിന് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ലിൻ. കഴിഞ്ഞ വർഷവും പരിക്കിനെത്തുടർന്ന് ലിന്നിന് നൈറ്റ് റൈഡേഴ്സിനൊപ്പമുള്ള ഭൂരിഭാഗം ഐപിഎൽ മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.
കെകെആറിന് ഇരുട്ടടി; ലിന്നിന് പരിക്ക്
01:21 AM Feb 22, 2018 | Deepika.com