മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ - ഡൽഹി ഡൈനാമോസ് മത്സരം 1-1 സമനിലയിൽ കലാശിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 53-ാം മിനിറ്റിൽ ഹ്യൂഗോ ബ്യൂമോസിലൂടെ ഗോവ മുന്നിൽ കടന്നു. എഡു ബെഡിയയുടെ പാസിൽനിന്നായിരുന്നു ഹ്യൂഗോയുടെ ഗോൾ. 81-ാം മിനിറ്റ് വരെയേ ഗോവയുടെ മുൻതൂക്കത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ലല്ലിയൻസുവാല ചങ്തെയുടെ പാസിൽനിന്ന് കാലു ഉച്ചെ ഡൽഹിയെ ഒപ്പമെത്തിച്ചു.
15 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ആറാം സ്ഥാനത്താണ് എഫ്സി ഗോവ. കേരള ബ്ലാസ്റ്റേഴ്സ് ആ ണ് അഞ്ചാമത്. ഇത്രയും മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഡൽഹി ഒന്പതാം സ്ഥാനത്താണ്.
ഗോവ, ഡൽഹി സമാസമം
01:21 AM Feb 22, 2018 | Deepika.com