ഓക്ലൻഡ്: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ന്യൂസിലൻഡിനെ 19 റണ്‍സിനു കീഴടക്കിയാണ് ഓസീസ് കിരീടം ചൂടിയത്. മഴ തടസം സൃഷ്ടിച്ച മത്സരത്തിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു വിധി നിർണയം. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 150. ഓസ്ട്രേലിയ 14.4 ഓവറിൽ മൂന്നിന് 121. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയൻ സ്പിന്നർ ആഷ്ടണ്‍ അഗറാണ് മാൻ ഓഫ് ദ മാച്ച്.
38 പന്തിൽ 43 റണ്‍സ് നേടിയ റോസ് ടെയ്ലർ മാത്രമാണ് കിവീസ് നിരയിൽ ശോഭിച്ചത്. ഓസ്ട്രേലിയയ്ക്കായി ഡിയാർക് ഷോർട്ട് 30 പന്തിൽ 50 റണ്‍സ് നേടി. വാർണർ (23 പന്തിൽ 25), മാക്സ് വെൽ (18 പന്തിൽ 20 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ട്വന്റി-20 കപ്പടിച്ച് ഓസീസ്
01:21 AM Feb 22, 2018 | Deepika.com