ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു അഡാർ ലവ് ചലച്ചിത്രത്തിന്റെ സംവിധായകനും നടി പ്രിയ വാര്യരും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. നടി പ്രിയ പ്രകാശ് വാര്യർക്കുവേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ ഹാജരായത്.