ന്യൂഡൽഹി: കടക്കെണി മൂലം കർഷകർ ആത്മഹത്യ ചെയ്യുന്പോൾ കോടിക്കണക്കിനു രൂപ ബാങ്ക് വായ്പയെടുത്ത് നീരവ് മോദിയും വിജയ് മല്യയും രാജ്യംവിടുന്ന വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നു ഹർജി.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 11,400 കോടി വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയെ രണ്ട് മാസത്തിനകം രാജ്യത്തെത്തിക്കാൻ നിർദേശം നൽകണമെന്നും അഭിഭാഷകനായ വിനീത് ദന്ദ ആവശ്യപ്പെട്ടു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.