ടോക്കിയോ: ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ നിർമിക്കും. 350 മീറ്ററാണ് ഉയരം. 70 നിലകളുണ്ടായിരിക്കും. കെട്ടിടനിർമാണത്തിന് 10 ശതമാനം ഉരുക്ക് ഉപയോഗിക്കും. ബാക്കി മൊത്തം തടിയിലായിരിക്കും.
സുമിത്തോമോ ഫോറസ്ട്രി എന്ന കന്പനിക്കാണ് നിർമാണ ച്ചുമതല. 1,80,000 ചതുരശ്ര മീറ്റർ തടി വേണ്ടിവരുമെന്നു കണക്കുകൂട്ടുന്നു. ഭൂകന്പത്തെ ചെറുക്കാനുള്ള ശേഷി കെട്ടിടത്തിനുണ്ടായിരിക്കും. 402 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു. സാധാരണ നിർമാണരീതികളിലേതിനേക്കാൾ ഇരട്ടിയിലധികമാണ് ഈ തുക. 2041 ൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.