കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് സ്പോർട്ടോയുമായി ചേർന്നു സംഘടിപ്പിച്ച അണ്ടർ 13 സ്കൂൾസ് ക്രിക്കറ്റ് ടൂർണമെന്റിൽ എറണാകുളം സേക്രഡ് ഹാർട്ട് സിഎംഐ സ്കൂളിന് കിരീടം. കോട്ടയം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കൊല്ലം കുഴിമതിക്കാട് ജിഎച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് സേക്രഡ് ഹാർട്ട് ജേതാക്കളായത്.
സേക്രഡ് ഹാർട്ടിലെ ഗോവിന്ദ് ഡി. പൈയാണ് മാൻ ഓഫ് ദി മാച്ച്. പ്ലെയർ ഓഫ് ദി ടൂർണമെന്റായി കൊല്ലം കുഴിമതിക്കാട് ജിഎച്ച്എസ്എസിലെ എം. മാർവിനെ തെരഞ്ഞെടുത്തു.
കെസിഎ ക്രിക്കറ്റ്: സേക്രഡ് ഹാർട്ടിനു കിരീടം
12:57 AM Feb 21, 2018 | Deepika.com