ന്യൂഡൽഹി: മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായി ലതിക സുഭാഷിനെ നിയമിച്ചു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് നിയമനം നടത്തിയത്. മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി പ്രസിഡന്റായി നിയമിതയായി ഒരു വർഷത്തിനു ശേഷമാണ് പുതിയ നിയമനം.
കോട്ടയം ഏറ്റുമാനൂർ മാടപ്പാട് പരേതനായ ആർ. പരമേശ്വരൻ നായരുടെ മകളായ ലതിക സുഭാഷ്, കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ കെ.ആർ. സുഭാഷിന്റെ ഭാര്യയാണ്.