പാറ്റ്ന: ബിഹാറിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്നു മണ്ഡലങ്ങളിൽ ആർജെഡിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കും. അരാരിയ ലോക്സഭാ മണ്ഡലത്തിലും ജഹാനാബാദ് നിയമസഭാ മണ്ഡലത്തിലും ആർജെഡിയും ഭാബുവ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും മത്സരിക്കും. അരാരിയയിൽ സർഫറാസ് ആലം ആണ് ആർജെഡി സ്ഥാനാർഥി. ജഹാനാബാദിൽ സൺഡേ യാദവ് ആർജെഡി ടിക്കറ്റിൽ മത്സരിക്കും.
ഭാബുവയിൽ ശംഭു സിംഗ് പട്ടേൽ ആണു കോൺഗ്രസ് സ്ഥാനാർഥി. മാർച്ച് 11നാണു തെരഞ്ഞെടുപ്പ്. മഹാ സഖ്യത്തിൽനിന്നു ജെഡി-യു പിന്മാറിയെങ്കിലും ആർജെഡിയും കോൺഗ്രസും സഖ്യം തുടരുകയായിരുന്നു.
ഭാബുവയിൽ ശംഭു സിംഗ് പട്ടേൽ ആണു കോൺഗ്രസ് സ്ഥാനാർഥി. മാർച്ച് 11നാണു തെരഞ്ഞെടുപ്പ്. മഹാ സഖ്യത്തിൽനിന്നു ജെഡി-യു പിന്മാറിയെങ്കിലും ആർജെഡിയും കോൺഗ്രസും സഖ്യം തുടരുകയായിരുന്നു.