ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ഹാസ്യനടൻ ഗുണ്ടു ഹനുമന്ത റാവു(61)അന്തരിച്ചു. ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഡയാലസിസ് നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.
നാനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിജയവാഡ സ്വദേശിയായ ഹനുമന്ത റാവു, 1987ൽ ആഹാ നല്ല പെല്ലന്ത എന്ന സിനിമയിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. രാജേന്ദ്രുഡു ഗജേന്ദ്രുഡു, യാമലീല തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.