ഇന്ത്യയുടെ ചൈനാമൻ സ്പിന്നർ കുൽദീപ് യാദവ് കഴിഞ്ഞ വർഷത്തെ മികച്ച അരങ്ങേറ്റക്കാരനുള്ള അവാർഡ് സ്വന്തമാക്കി. ക്രിക്ഇൻഫോ സൈറ്റ് ഏർപ്പെടുത്തിയ അവാർഡാണ് കുൽദീപിനെ തേടിയെത്തിയത്. കഴിഞ്ഞ വർഷം 22.18 ശരാശരിയിൽ 43 വിക്കറ്റ് കുൽദീപ് സ്വന്തമാക്കിയിരുന്നു. മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള അവാർഡ് അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ (18 റണ്‍സിന് ഏഴ് വിക്കറ്റ് ) സ്വന്തമാക്കി.
സ്റ്റീവൻ സ്മിത്ത്, നഥാൻ ലിയോണ്‍, ഹീതർ നൈറ്റ്, ഫഖാർ സമൻ, മുഹമ്മദ് അമീർ എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ടെസ്റ്റിലെ മികച്ച ബാറ്റിംഗിനാണ് ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് അവാർഡ്. പൂന ടെസ്റ്റിൽ 109 റണ്‍സ് എടുത്തതാണ് പരിഗണിക്കപ്പെട്ടത്. ബംഗളൂരു ടെസ്റ്റിൽ 50 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയ ലിയോണ്‍ മികച്ച ബൗളിംഗിനുള്ള അവാർഡിനർഹനായി.
അരങ്ങേറ്റത്തിൽ മികവ് കുൽദീപിന്
01:00 AM Feb 20, 2018 | Deepika.com