‘ഏറ്റവും നല്ല ആഴ്ച’
01:00 AM Feb 20, 2018 | Deepika.com
റോട്ടർഡാം: എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആഴ്ചയാണ് കടന്നുപോയത്- പറയുന്നത് മറ്റാരുമല്ല സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ. റോട്ടർഡാം ഓപ്പണ്‍ ടെന്നീസ് കിരീട നേട്ടത്തിനുശേഷമാണ് ഫെഡറർ തന്റെ മനസ് തുറന്നത്. റോട്ടൻഡാമിൽ സെമിയിലെത്തിക്കൊണ്ട് ഫെഡറർ പുരുഷ ടെന്നീസ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമുള്ള താരമായിരുന്നു. റോട്ടർഡാം കിരീടം ഫെഡററുടെ കരിയറിലെ 97 കിരീടമാണ്. ഓപ്പണ്‍ കാലഘട്ടത്തിൽ 109 കിരീടങ്ങളുള്ള ജിമ്മി കോണേഴ്സാണ് മുന്നിൽ.