വാഷിംഗ്ടൺ ഡിസി: നടിയും ടിവി ടോക്ഷോ അവതാരകയുമായ ഓപ്ര വിൻഫ്രി തനിക്കെതിരേ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അവരെ പരാജയപ്പെടുത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് വോട്ടർമാരെ ഉൾപ്പെടുത്തി സിബിഎസിന്റെ 60 മിനിറ്റ് പ്രോഗ്രാമിൽ വിൻഫ്രി നടത്തിയ ഇന്റർവ്യൂവാണു ട്രംപിനെ ചൊടിപ്പിച്ചത്.
ട്രംപ് ഭരണത്തിൽ അമേരിക്ക സാന്പത്തികമായി എവിടെ നിൽക്കുന്നു, ആഗോളസമൂഹത്തിൽ യുഎസിന്റെ പദവി എന്ത് തുടങ്ങിയ ചോദ്യങ്ങളാണ് വിൻഫ്രി ഉന്നയിച്ചത്. തീർത്തും അരക്ഷിതയായ ഓപ്ര വിൻഫ്രി നടത്തിയ ഇന്റർവ്യൂ കണ്ടു. അവരുടെ ചോദ്യങ്ങളെല്ലാം പക്ഷപാതപരമായിരുന്നു. തെറ്റായ പരാമർശങ്ങളും നടത്തി. അടുത്ത തെരഞ്ഞെടുപ്പിൽ ഓപ്ര മത്സരിച്ചെങ്കിൽ കൊള്ളാമായിരുന്നു. എങ്കിൽ അവരെ തോല്പിച്ചു തുന്നം പാടിക്കും -ട്രംപ് ട്വീറ്റ് ചെയ്തു.