ബർലിൻ: ‘മിനി മെർക്കൽ’ എന്നു വിളിക്കപ്പെടുന്ന അന്നിഗ്രെറ്റ് ക്രാംപ് കാരൻബോയർ ജർമനിയിലെ ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിൽ നിയമിതയായേക്കും. 55 വയസുള്ള ഇവർ ചാൻസലർ ആംഗല മെർക്കലിന്റെ വിശ്വസ്തയാണ്. തെക്കൻ സംസ്ഥാനമായ സർലാൻഡിന്റെ പ്രധാനമന്ത്രിയാണ്.
ആംഗല മെർക്കൽ ചാൻസലർ ആകുന്നതിനു മുന്പ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
ഇപ്പോഴത്തെ സെക്രട്ടറി ജനറൽ പീറ്റർ ട്യൂബർ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പദവി ഒഴിയുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.