ബെയ്ജിംഗ്: ശനിയാഴ്ച അഗ്നിബാധയുണ്ടായ ടിബറ്റിലെ ജൊക്കാംഗ് ബുദ്ധക്ഷേത്രം തുറന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ നിരവധി വിശ്വാസികളും ടൂറിസ്റ്റുകളും ജൊക്കാംഗിലെത്തി. 1300ൽ ഏറെ വർഷം പഴക്കമുള്ള ജൊക്കാംഗ് ബുദ്ധമതക്കാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്. ദലൈലാമമാരുടെ മുൻ വാസസ്ഥലമായ പൊട്ടാല കൊട്ടാരവും ജൊക്കാംഗും യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള കേന്ദ്രങ്ങളാണ്.