ലാഹോർ: ക്രിക്കറ്റിൽനിന്നു രാഷ്ട്രീയത്തിലെത്തിയ പാക് തെഹ്റിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ ആധ്യാത്മിക ഉപദേഷ്ടാവ് ബുഷറ മനേകയെ വിവാഹം ചെയ്തതായി പാർട്ടി വക്താവ് ഫുവാദ് ചൗധരി സ്ഥിരീകരിച്ചു. അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ വിവാഹമാണിത്.
ബ്രിട്ടീഷ് കോടീശ്വരന്റെ പുത്രി ജമിമാ ഗോൾഡ് സ്മിത്ത്, ടിവി ആങ്കർ റഹം ഖാൻ എന്നിവരുമായുള്ള ഖാന്റെ വിവാഹങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. നാല്പതുകാരിയായ ബുഷറയ്ക്ക് ആദ്യവിവാഹത്തിൽ അഞ്ചു മക്കളുണ്ട്.