ഇസ്ലാമാബാദ്: ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാനായി പാക്കിസ്ഥാന് അയയ്ക്കുന്ന സന്നദ്ധസേവകരുടെ സംഘത്തിൽ ഭിന്നലിംഗക്കാരെയും ഉൾപ്പെടുത്താൻ ശ്രമങ്ങൾ. ഇതാദ്യമായാണു പാക്ഭരണകൂടം ഭിന്നലിംഗക്കാരെ ഇതിനു നിയോഗിക്കുന്നത്.
ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐപിസി സിദ്ധ് ബോയ്സ് സ്കൗട്ട് കമ്മിഷണർ അതിഫ് അമിതന്‍ ഹുസൈന് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭിന്നലിംഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ബ്ലുവെയിന്സിന്റെ സഹായത്തോടെയാണ് ശ്രമങ്ങള്‍.