ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യം പരാജയപ്പെട്ടതിൽ പാക്കിസ്ഥാനെ പഴിചാരേണ്ടെന്നു പാക്കിസ്ഥാൻ സൈനികമേധാവ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. പാക്കിസ്ഥാനില്‍ ഭീകരര്‍ക്കു സുരക്ഷിതമായ ഇടങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ ഇടപെടലുകൾ പരാജയപ്പെട്ടതിനുള്ള കാരണം അവർ അന്വേഷിച്ചുകണ്ടെത്തണമെന്നും മ്യൂണിക്കില്‍ മൂന്നു ദിവസമായി നടന്ന സുരക്ഷാ സമ്മേളനത്തിൽ ബജ്വ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ പാക്കിസ്ഥാനില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഭീകരതാവളങ്ങള്‍. ഭീകരവാദത്തിനെതിരേ രാജ്യാന്തര സഹകരണമാണ് ആവശ്യമെന്നും ജനറൽ ബജ്വ വ്യക്തമാക്കി.