ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി എബി ഡിവില്യേഴ്സിനു വീണ്ടും പരിക്ക്. ഇടതു കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഇന്ത്യക്കെതിരേയുള്ള ട്വന്റി -20 പരമ്പരയില്‍ നിന്നു മാറ്റി.
സെഞ്ചുറിയനില്നടന്ന അഞ്ചാം ഏകദിനത്തിനു മുമ്പാണ്് ഡിവില്യേഴ്സിനു പരിക്കേറ്റത്. എന്നാല്‍ പരിക്കിനിടെയും ഏകദിനത്തിലെ അവസാന രണ്ടു മത്സരങ്ങളില്‍ ഡിവില്യേഴ്സ് കളിച്ചു. അടുത്ത മാസം ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് പരിക്ക് പൂര്‍ണമായി ഭേദമാകാനാണ് താരത്തിനു ക്രിക്കറ്റ് ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയില്‍നിന്നു വിടുതല്‍ നല്‍കിയിരിക്കുന്നത്. പരിക്കു കൂടുതല്‍ മാരകമാകാതിരിക്കുന്നതിനാണ് വിശ്രമം നല്‍കിയിരിക്കുന്നതെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസാജി പറഞ്ഞു.
ഡിവില്യേഴ്സിനു വീണ്ടും പരിക്ക്
12:54 AM Feb 19, 2018 | Deepika.com