മുംബൈ സിറ്റിക്ക് വിജയം
12:54 AM Feb 19, 2018 | Deepika.com
കോല്‍ക്കത്ത: ജയത്തോടെ മുംബൈ സിറ്റി പ്ലേ ഓഫില്‍ ഇടം നേടാനുള്ള ശ്രമത്തിന് ആക്കം കൂട്ടി. കോല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ എടികെയെ മുംബൈ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു. 32-ാം മിനിട്ടില്‍ മാര്‍സിയോ റൊസാറിയോയും 53-ാം മിനിട്ടില്‍ റാഫാ ജോര്ദയുമാണ് മുംബൈക്കു വേണ്ടി ഗോള്‍ നേടിയത്. കോല്‍ക്കത്തയുടെ ഗോള്‍ 47ാം മിനിട്ടില്‍ ബിപിന്‍ സിംഗിന്റെ വകയായിരുന്നു. ഇതോടെ 15 മത്സരങ്ങളില്‍ നിന്ന് മുംബൈ സിറ്റിക്ക് 20 പോയിന്റായി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ഇപ്പോള്‍ അവര്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.