ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയ്ക്ക് എവേ മത്സരത്തിൽ എയ്ബറിനെതിരേ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ വെന്നിക്കൊടി പാറിച്ചത്. ചാന്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ പോരാട്ടത്തിനു മുന്പ് ജയത്തോടെ തയാറെടുക്കാൻ ഇതോടെ ബാഴ്സയ്ക്കായി.
ലൂയിസ് സുവാരസ് (16), ജോർഡി ആൽബ (88) എന്നിവരാണ് കറ്റാലൻസിന്റെ ഗോൾ നേട്ടക്കാർ. 66-ാം മിനിറ്റിൽ ഫാബിന ഒറെലാന ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ എയ്ബർ പത്ത് പേരായി ചുരുങ്ങിയിരുന്നു.
ജയം നുകർന്ന് ബാഴ്സ
12:54 AM Feb 19, 2018 | Deepika.com