കൊച്ചി: കാർമൽ ഓൾ ഇന്ത്യ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിന് കിരീടം. ഫൈനലിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനെ 55-33 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കിരീടമണിഞ്ഞത്.
വിജയികൾക്കായി റോസ് മേരി സാജൻ 25 പോയിന്റ് സ്വന്തമാക്കി. മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരത്തെ 96-70നു സെമിയിൽ കീഴടക്കിയാണ് അസംഷൻ കലാശപ്പോരിന് യോഗ്യത നേടിയത്.
കാർമൽ ബാസ്കറ്റ്: വനിതാ കിരീടം അസംപ്ഷൻ കോളജിന്
12:54 AM Feb 19, 2018 | Deepika.com