ലക്നോ: യുപിയിലെ ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ്നിഷാദിന്റെ മകൻ പ്രവീൺകുമാർ നിഷാദ് സമാജ്വാദി പാർട്ടി സ്ഥാനാർഥിയാകും.
എസ്പിയുടെ സൈക്കിൾ ചിഹ്നത്തിലാകും പ്രവീൺകുമാർ മത്സരിക്കുക. കിഴക്കൻ യുപിയിൽ സ്വാധീനമുള്ള പീസ് പാർട്ടിയും പ്രവീണിനെ പിന്തുണയ്ക്കും.ഫൂൽപുർ ലോക്സഭാമണ്ഡലത്തിൽ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേൽ ആണു സമാജ്വാദി പാർട്ടി സ്ഥാനാർഥി. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായി സഖ്യത്തിലായിരുന്ന കോൺഗ്രസ് ഗോരഖ്പുരിലും ഫൂൽപുരിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രിയായതിനെത്തുടർന്ന് യോഗി ആദിത്യനാഥ് രാജിവച്ച മണ്ഡലമാണു ഗോരഖ്പുർ.