മുംബൈ: മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.
മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും പരീക്കറെ സന്ദർശിച്ചു. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണു പരീക്കർ ആശുപത്രിയിൽ കഴിയുന്നത്. കടുത്ത വയറുവേദനയെത്തുടർന്ന് വ്യാഴാഴ്ചയാണു പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.