രേവ (മധ്യപ്രദേശ്): മധ്യപ്രദേശിൽനിന്നുള്ള ബിജെപി എംപി ജനാർദൻ മിശ്ര തന്റെ മണ്ഡലത്തിലെ പ്രൈമറി സ്കൂളിന്റെ ശൗചാലയം കൈകൊണ്ടു വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബുസൂദി ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ സന്ദർശനത്തിനെത്തിയതായിരുന്നു എംപി. ശൗചാലയം മണ്ണും കല്ലുകൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ കൈകൊണ്ട് വൃത്തിയാക്കി. ശൗചാലയത്തിലെ തടസങ്ങൾ കൈകൊണ്ടാണ് എംപി നീക്കിയത്.