ന്യൂഡൽഹി: കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് ചേക്കേറിയ ഡൽഹി മുൻ മന്ത്രി അരവീന്ദർ സിംഗ് ലവ്ലി വീണ്ടും കോണ്‍ഗ്രസിൽ . കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ലവ്ലി ബിജെപിയിൽ ചേർന്നത്.
ഇന്നലെ ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് മാക്കന്റെയും ഡൽഹി കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി.സി ചാക്കോയുടെയും സാന്നിധ്യത്തിലാണ് ലവ്ലി വീണ്ടും പാർട്ടിയിലേക്കു തിരിച്ചെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ലവ്ലി ഇന്നലെ കൂടിക്കാഴ്ച നടത്തി.