കൊച്ചി: ആലുവ കാർമൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കാർമൽ ഓൾ ഇന്ത്യ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷനും ഇരിങ്ങാലക്കുട സെന്റ് ജോസഫും ഫൈനലിലെത്തി. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിനെ 73-54ന് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കോളജ് ഫൈലിൽ എത്തിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് 74-34ന് കോഴിക്കോട് പ്രൊവിഡൻസ് കോളജിനേയും പരാജയപ്പെടുത്തി.
പുരുഷവിഭാഗം സെമിയിൽ തിരുവനന്തപുരം മാർ ഇവാനിയോസിനെ ചങ്ങനാശേരി എസ്ബിയും തൃശൂർ ശ്രീ കേരള വർമ്മ കോളജിനെ മുംബൈ പിഒഡിഎആർ കോളജും നേരിടും. പുരുഷവിഭാഗം സെമി ഫൈനൽ മത്സരങ്ങൾ രാവിലെ 8.15ന് ആരംഭിക്കും.
കാർമൽ ബാസ്കറ്റ്ബോൾ: അസംപ്ഷന്റെ എതിരാളികൾ സെന്റ് ജോസഫ്
01:06 AM Feb 18, 2018 | Deepika.com