ബാങ്കോക്ക്: രോഹിംഗ്യൻ മുസ്ലിംകൾക്കെതിരായ കിരാത ആക്രമണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ മ്യാൻമർ പട്ടാളത്തിന്റെ മേധാവിക്കു തായ്ലൻഡിലെ രാജകീയ ബഹുമതി. പട്ടാളമേധാവി ജനറൽ മിൻ ഓംഗ് ഹ്ലെയിംഗിനു തായ് രാജകുടുംബത്തിന്റെ നൈറ്റ് ഗ്രാൻഡ് ക്രോസ് ബഹുമതിയാണു ബാങ്കോക്കിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്. മ്യാൻമർ പട്ടാളത്തിന്റെ ആക്രമണത്തിൽ ഏഴു ലക്ഷം രോഹിംഗ്യകളാണു പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയത്. പട്ടാ ള നടപടിക്ക് ഉത്തരവിട്ടത് ഈ മേധാവിയാണ്.