റായ്പുർ: ഛത്തീസ്ഗഡിൽ സായുധ സേനാംഗങ്ങളുമായുള്ള ഏറ്റുമുട്ടലിനിടെ വനിത ഉൾപ്പെടെ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ടോകൺപാലി ഗ്രാമത്തിനടുത്തുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. നന്ദ, സന്നി എന്നിവരാണു കൊല്ലപ്പെട്ടത്. പ്രദേശത്ത് മാവോയിസ്റ്റുകൾ ഇനിയുമുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.