ഷാര്‍ജ: ഏകദിനത്തല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാര്‍ഡ് ഇനിമുതല്‍ അഫ്ഗാനിസ്ഥാന്റെ കൗമാര സ്പിന്നര്‍ മുജീബ് ഉറ് റഹ്മാനു സ്വന്തം.
16 വര്‍ഷവും 325 ദിവസവും പ്രായമുള്ള റഹ്മാന് പാക്കിസ്ഥാന് ഇതിഹാസം വഖര്‍ യൂനിസിന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. 18 വര്‍ഷവും 164 ദിവസവും പ്രായമുള്ളപ്പോളാണ് യൂനിസ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. സിംബാബ് വേയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്.
നാലാം മത്സരം പത്ത് വിക്കറ്റിന് ജയിച്ച അഫ്ഗാനിസ്ഥാന് 3-1ന് പരമ്പര സ്വന്തമാക്കി. റഹ്മാന്റെ അരങ്ങേറ്റ ഏകദിനത്തില്തന്നെയാണ് റിക്കാര്‍ഡ് നേട്ടമെന്നതും ഇതിന്റെ മാറ്റ് കൂട്ടി. റഹ്മാനാണ് മാന്‍ ഓഫ് ദ മാച്ച്. 50 റണ്‍സ് വഴങ്ങിയാണ് കൗമാരതാരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. റഹ്മാന്റെ മികവില്‍ സിംബാബ് വേ 38 ഓവറില്‍ എല്ലാവരും പുറത്തായി. ക്രെയ്ഗ് ഇര്വിന് (54), ബ്രണ്ടന്‍ ടെയ്ലര് (30) എന്നിവര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന് ഓപ്പണര്‍മാരായ മുഹമ്മദ് ഷഹ്സാദ് (75 നോട്ടൗട്ട്), ഇഷാനുള്ള ജനത് (51 നോട്ടൗട്ട്്) എന്നിവരുടെ മികവില്‍ അനായാസം ജയിച്ചു.
മുജീബ് ഉറ് റഹ്മാന് റിക്കാര്‍ഡ്; അഫ്ഗാനിസ്ഥാനു പരമ്പര
12:15 AM Feb 17, 2018 | Deepika.com