ഈസ്റ്റ് ലണ്ടന്‍: മിതാലി രാജിന്റെയും സ്മൃതി മാന്ഥാനയുടെയും അര്‍ധ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള രണ്ടാം വനിതാ ട്വന്റി 20യില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് വിജയം. മിതാലി രാജിന്റെയും (76 നോട്ടൗട്ട്), സ്മൃതി മന്ദാനയുടെ യും (57) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. അഞ്ച് പന്ത് ബാക്കിയിരിക്കേയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (7) പുറത്താകാതെ നിന്നു. 143 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 144 റണ്‍സ് നേടി വിജയം സ്വന്തമാക്കി.
42 പന്തില്‍ നാലു ഫോറും മൂന്നു സിക്സും പായിച്ചാണ് മാന്ധാന 57 റണ്‍സ് എടുത്തത്. ഒരുവശത്ത് മന്ദാന വേഗം സ്കോര്‍ ചെയ്തപ്പോള്‍ മിതാലി പിടിച്ചുനിന്നു കളിച്ചു. 61 പന്തില്‍ എട്ട് ഫോര്‍ മിതാലി രാജ് പായിച്ചു. മിതാലിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ്.
മന്ദാന മിതാലി രാജും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 106 റണ്‍സാണ് പിറന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.
നാലു വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ സുനെ ലൂസ് (33), നാദിന്‍ ഡി ക്ലെര്‍ക് (26) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 43 റണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. ഇന്ത്യക്കായി പൂനം യാദവ്, അനൂജ പാട്ടീല്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. പൂജ വസ്ത്രാക്കര്‍, ശിഖ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യക്കു രണ്ടാം ജയം
12:15 AM Feb 17, 2018 | Deepika.com